ഇന്ത്യക്ക് നാണക്കേടായി രാജ്യത്ത് ആള്‍ക്കൂട്ട ആക്രമങ്ങള്‍ തുടരുന്നു. ചത്ത എരുമയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം.
ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവരാണ് നാലു യുവാക്കളെയും മര്‍ദ്ദിച്ചത്. പൊലീസ് എത്തിയാണ് അക്രമികളില്‍ നിന്നും ഇവരെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു കോണ്‍ട്രാക്ടറുടെ നിര്‍ദേശപ്രകാരമാണ് യുവാക്കള്‍ ചത്ത എരുമയുടെ ശരീരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. ലോറിയില്‍ എരുമയുടെ ശരീരം കയറ്റി കൊണ്ടുപോകവെ ആള്‍ക്കൂട്ടം എത്തുകയും വാഹനം തടഞ്ഞ ശേഷം യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു.