മിഷോങ് ചുഴലിക്കാറ്റ് കര തൊടാന്‍ മണിക്കൂറുകള്‍ മാത്രം; ചെന്നൈയില്‍ പ്രളയ സമാന അന്തരീക്ഷം, ആന്ധ്രാ തീരത്ത് അതീവ ജാഗ്രത

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (09:22 IST)
മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ആന്ധ്രാ തീരത്തിനു സമീപം നെല്ലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കര തൊടാനാണ് സാധ്യത. ആന്ധ്രാ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം. നെല്ലൂരില്‍ അതിതീവ്ര മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയില്‍ ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. ചെന്നൈ എയര്‍പോര്‍ട്ട് തുറന്നു. 
 
ദക്ഷിണേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ, ഗുണ്ടൂര്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ കാരണം. ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം യാത്രകള്‍ ആരംഭിക്കണമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. 
 
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിതീവ്ര മഴയില്‍ അഞ്ച് ജീവനുകളാണ് ഇതുവരെ നഷ്ടമായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article