മുസ്ലീം ഇതര മതവിഭാഗത്തിൽ പെട്ട അഭയാർത്ഥികൾക്ക് പൗരത്വം ന‌ൽകാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്രം

Webdunia
ശനി, 29 മെയ് 2021 (13:07 IST)
പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് തന്നെ മുസ്ലിം ഇതര മതവിഭാഗത്തിൽപ്പെട്ട അഭയാർത്ഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. പാകിസ്‌താൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
 
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാം. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം. അപേക്ഷയിൽ ജില്ലകളിലെ കളക്ടർമാരാണ് തീരുമാനം എടുക്കേണ്ടത്.
 
സിഎഎ‌യുടെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നതിനാൽ കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനവും കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ ആണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article