അണികളിൽനിന്നും പൊതുസമൂഹത്തിൽനിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയനീക്കം.കീഴ്‌ഘടകങ്ങളിൽ മുതൽ ദേശീയ സമിതിയിൽ വരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം.സംസ്ഥാന നേതൃത്വത്തിലേക്ക് ഇല്ലെന്ന് ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പുതിയ നേതൃത്വത്തിനായി അഖിലേന്ത്യാ ദേശീയസെക്രട്ടറിസ്ഥാനം പോലും ഒഴിയാൻ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.