ഭൂരിപക്ഷം വിഡി സതീശന്, പാർട്ടിയെ നയിക്കാൻ ചെന്നിത്തല തന്നെ വേണം, സമ്മർദ്ദം ശക്തമാക്കി ഉമ്മൻ ചാണ്ടി

വെള്ളി, 21 മെയ് 2021 (12:55 IST)
പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി തുടരുന്നു. യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണയ്‌ക്കുമ്പോൾ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ചെന്നിത്തലയ്‌ക്കായുള്ള സമ്മർദ്ദം ഉമ്മൻ ചാണ്ടി ശക്തമാക്കിയിരിക്കുകയാണ്.
 
ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പരിചയസമ്പന്നനായ ചെന്നിത്തല തന്നെ വേണമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. അതേസമയം ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടമാകുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. 
 
പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടകകക്ഷികളുടെ നിലപാട് അനുകൂലമാണെന്നാണ് ചെന്നിത്തല വാദിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍