മെഹബൂബ മുഫ്‌തിയെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി, തടങ്കൽ തുടരും

അഭിറാം മനോഹർ
ചൊവ്വ, 7 ഏപ്രില്‍ 2020 (14:41 IST)
മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ വീടുതടങ്കലിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് മാറ്റി.ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.
 
മൗലാന ആസാദ് റോഡിലെ സബ്‌സിഡിയറി ജയിലില്‍ നിന്ന് ഫെയര്‍ വ്യൂ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റികൊണ്ടാണ് ഉത്തരവ്.കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് മുന്‍മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.പിന്നീട് ഫെബ്രുവരിയിൽ ഇവർക്കെതിരെ പൊതുസുരക്ഷ നിയമം ചുമത്തുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article