ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 നവം‌ബര്‍ 2022 (10:41 IST)
മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. പാലക്കാട് സ്വദേശിയാണ് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ വീരമൃതു അടഞ്ഞത്. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീര മൃത്യു വരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശം എത്തുകയായിരുന്നു. ഇന്നലെയാണ് ആക്രമണം നടന്നത്. സിആര്‍പിഎഫ് ജവാനാണ് മുഹമ്മദ് ഹക്കീം. സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. 
 
പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. സിആര്‍പിഎഫിന്റെ കമ്മാന്റോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം. വെടിയേറ്റ ഉടനെ തന്നെ ഭേജി ഗ്രാമത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനനായില്ല. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article