നല്ല ഉദ്ദേശ്യമുള്ളവരാരും എ.കെ 47 തോക്കുമായി നടക്കില്ല; അത്തരക്കാരെ കണ്ടാല്‍ ഉടന്‍ വെടിവെക്കണം: മനോഹര്‍ പരീകര്‍

Webdunia
ഞായര്‍, 20 നവം‌ബര്‍ 2016 (10:58 IST)
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എ കെ 47 തോക്കുമായി ആരെക്കണ്ടാലും വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ അറിയിച്ചു.
 
നല്ല ഉദ്ദേശ്യമുള്ളവരാരും എ.കെ 47നുമായി നടക്കില്ല. തീവ്രവാദമാണ് അത്തരക്കാരുടെ ലക്ഷ്യം. അങ്ങിനെയുള്ളവര്‍ ജീവിച്ചിരിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും ഗോവയിലെ ഫത്തോര്‍ദ മണ്ഡലത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
 
Next Article