വേദന സഹിക്കാനായില്ല; ഭാര്യയുടെ ചിതയില്‍ ചാടി ഭര്‍ത്താവും മരിച്ചു

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (09:02 IST)
ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയില്‍ ചാടി ഭര്‍ത്താവും മരിച്ചു. ഒഡീഷയിലെ കാലഹന്ദി സ്വദേശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണത്തിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഹൃദയാഘാതം മൂലം നിളാമണിയുടെ ഭാര്യ റായ്ബടി സാബര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. എന്നാല്‍, അറുപതുകാരനായ നിളാമണിക്ക് ഭാര്യാവിയോഗം താങ്ങാനായില്ല. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ നിളാമണി ചിതയിലേക്ക് എടുത്തുചാടുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article