പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഓഗസ്റ്റ് 2021 (08:42 IST)
പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു. ബര്‍മെര്‍ ജില്ലയിലെ മട്ടസര്‍ ഗ്രാമത്തിലാണ് ഇന്നലെ വൈകുന്നേരം മിഗ്-21 വിമാനം തകര്‍ന്നുവീണത്. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 
 
സമീപവാസികള്‍ ചേര്‍ന്ന് വിമാനത്തിലെ തീയണക്കുകയും പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article