കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കയും ബ്രിട്ടനും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഓഗസ്റ്റ് 2021 (08:25 IST)
കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കയും ബ്രിട്ടനും. വിമാനത്താവളത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് അറിയിച്ചത്. അതിനാല്‍ വിമാനത്താവളത്തിനുള്ളില്‍ ഉള്ളവര്‍ ഉടന്‍ പുറത്തുകടക്കണമെന്നാണ് അറിയിപ്പ്. വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവര്‍ ഉടന്‍ പുറത്തുകടക്കണമെന്ന് കാബൂളിലെ അമേരിക്കന്‍ എംബസി അറിയിച്ചു.
 
അതേസമയം രക്ഷാദൗത്യം ഈ മാസം 31ന് മൂന്‍പ് പൂര്‍ത്തിയായാല്‍ മാത്രമേ സൈനിക പിന്മാറ്റം നടക്കുകയുള്ളുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം ചൈന താലിബാനുമായി നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article