'ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ താലിബാനെ തിരിച്ചടിക്കും': കശ്മീര്‍ പിടിച്ചെടുക്കാന്‍ സഹായിക്കുമെന്ന പാക് മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഓഗസ്റ്റ് 2021 (08:11 IST)
ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ താലിബാനെ തിരിച്ചടിക്കുമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീര്‍ പിടിച്ചെടുക്കാന്‍ സഹായിക്കുമെന്ന് പാക് മന്ത്രിയുടെ വെൡപ്പെടുത്തലിന് പിന്നാലെയാണ് ബിപിന്‍ റാവത്ത് പ്രതികരിച്ചത്. ഇന്ത്യ ഭീകരവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേപോലെ താലിബാനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 
 
'ഇന്ത്യ- അമേരിക്ക പങ്കാളിത്തം 21-ാം നൂറ്റാണ്ടിന്റെ സുരക്ഷിതം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്. പരിപാടിയില്‍ ഇന്തോ-പസഫിക് അമേരിക്കന്‍ കമാന്‍ഡറായ അഡ്മിറല്‍ ജോണ്‍ അഖ്വിലിനോയും പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article