' മഞ്ഞള്‍പ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങള്‍ വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നതും പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും അനാചാരമാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്‍ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്,' പ്രശാന്ത് പറഞ്ഞു.
ആചാരം അല്ലെങ്കിലും ഉദ്ദിഷ്ടകാര്യത്തിനു മാളികപ്പുറം ശ്രീകോവിലിനു ചുറ്റും നാളികേരം ഉരുട്ടന്ന ചടങ്ങ് ഈയിടെയാണ് പലരും തുടങ്ങിയത്. ദിവസവും നൂറുകണക്കിനു തീര്‍ഥാടകരാണ് മാളികപ്പുറത്ത് നാളികേരം ഉരുട്ടാന്‍ വരുന്നത്. മാളികപ്പുറത്തെ നാളികേരം ഉരുട്ടല്‍ ആചാരമല്ലെന്നും മറ്റുള്ള തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. മാളികപ്പുറത്തെ നാളികേരം ഉരുട്ടല്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.