ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി. നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങളാണ് ഇഡി കണ്ടുകെട്ടിയത്. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന ഭൂമിയും ഇതിലുണ്ട്. ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്തു എന്നാണ് കേസ്. ധന്യയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസങ് ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്.