എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 നവം‌ബര്‍ 2024 (16:59 IST)
ജീവിതത്തിന്റെ പല യാഥാര്‍ത്ഥ്യങ്ങളെയും അഭിമുഖീകരിക്കുന്ന നിരവധി പാഠങ്ങള്‍ ചാണക്യ നീതിയില്‍ അടങ്ങിയിട്ടുണ്ട്. മതം, സമ്പത്ത്, ആഗ്രഹങ്ങള്‍, കുടുംബം, ധാര്‍മ്മികത, സമൂഹം, ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തത്വങ്ങള്‍ ചാണക്യ നീതിയില്‍ ചര്‍ച്ച ചെയ്യപെടുന്നുണ്ട്.  ആചാര്യ ചാണക്യ ഭാര്യാഭര്‍തൃ ബന്ധത്തെ സംബന്ധിച്ച ചില തത്വങ്ങളെ പറ്റിയും പറയുന്നുണ്ട്. സ്ത്രീയും പുരുഷനും സ്വാഭാവികമായും പരസ്പരം ആകര്‍ഷിക്കപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 
 
അത് പ്രകൃതി നിയമമാണ്. എന്നിരുന്നാലും, വിവാഹശേഷം മറ്റൊരാളോട് ഈ ആകര്‍ഷണം വളര്‍ന്ന് അതൊരു ബന്ധമായി മാറുകയാണെങ്കില്‍, അത് ദാമ്പത്യജീവിതത്തെ തകര്‍ക്കും. വിവാഹേതര ബന്ധങ്ങള്‍ തെറ്റായാണ് കണക്കാക്കപ്പെടുന്നത്. വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചെറുപ്രായത്തിലുള്ള വിവാഹം ഇതിനൊരു കാരണമാണ്. ഇത് പക്വത കുറവിനും ബന്ധങ്ങള്‍ തകരുന്നതിനും മറ്റു ബന്ധങ്ങളിലേക്കും വഴിവയ്ക്കും. ഭാര്യഭര്‍ത്യ ബന്ധത്തിലുള്ള ശാരീരികമായ അകല്‍ച്ച മറ്റു ബന്ധങ്ങളിലേക്ക് വഴിവയ്ക്കും. 
 
കുട്ടികള്‍ ഉണ്ടായതിനു ശേഷമുള്ള ഉത്തരവാദിത്വങ്ങള്‍ പുരുഷന്മാരെ മറ്റു ബന്ധങ്ങളിലേക്ക് നയിക്കും. ചില ആളുകള്‍ക്ക് കുറച്ചുകാലം ഒരുമിച്ചു താമസിച്ചു കഴിയുമ്പോള്‍ പരസ്പരം മടുക്കാറുണ്ട് ഇതും വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍