പഴനിക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

ശ്രീനു എസ്
ചൊവ്വ, 13 ജൂലൈ 2021 (13:39 IST)
പഴനിക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. തലശേരി സ്വദേശിനിയായ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഡിണ്ടുഗല്‍ എഎസ്പി രമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. 
 
കഴിഞ്ഞമാസം 19നാണ് സംഭവം നടക്കുന്നത്. ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു ദമ്പതികള്‍. രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article