മധുവിധുവിനു ശേഷം ഭര്‍ത്താവിനൊപ്പം തിരിച്ചെത്തിയ യുവതി വിമാനത്താവളത്തിന് നിന്ന് കാമുകനൊത്ത് ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. ഡാര്‍ജിലിംഗില്‍നിന്നും ലക്നോയിലേക്കുപോകാന്‍ എത്തിയ യുവതിയെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡാര്‍ജിലിംഗില്‍ മധുവിധു ആഘോഷിക്കാന്‍ പോയ ദമ്പതികള്‍ ലക്‍നൌവിലേക്ക് പോകാനാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്. മുഖം കഴുകണമെന്ന് പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ കൈയില്‍ ഫോണും ബാഗും നല്‍കിയ ശേഷം ബാത്‌റൂമിലേക്ക് പോകുകയായിരുന്നു. ഏറേ നേരം കഴിഞ്ഞിട്ടും ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്തിയില്ല.
തുടര്‍ന്ന് ഭര്‍ത്താവ് സിഐഎസ്എഫ് അധികൃതര്‍ക്ക് പരാതി നല്‍കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി വേഷം മാറി കടന്നുകളഞ്ഞതായാണ് സിസിടിവി പരിശോധനയില്‍ മനസിലായത്. സാരി ധരിച്ച യുവതി ടോയിലറ്റിനുള്ളില്‍ പ്രവേശിക്കുന്നതും പര്‍ദ ധരിച്ച് തിരികെ ഇറങ്ങി വരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നുണ്ട്.
പര്‍ദ ധരിച്ച് പുറത്തെത്തിയ യുവതി വിഐപി പാര്‍ക്കിംഗ് ഏരിയായില്‍ എത്തുകയും ഇവിടെ കാത്തുനിന്ന ഒരാളുമായി പോകുകയും ചെയ്യുന്നതും കാമറയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യുവതിയെ കണ്ടെത്തനായിട്ടില്ല. യുവതിക്ക് മുമ്പ് ആരെങ്കിലുമായി ബന്ധം ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.