കേന്ദ്രസർക്കാറിന്റെ പൊതുബജറ്റിനെതിരെ രാഹുൽ ഗാന്ധി. ദൈർഘ്യമേറിയ പ്രസംഗം മാത്രമാണ് നടന്നതെന്നും പ്രവർത്തിയിൽ ഒന്നുപോലും സംഭവിക്കുന്നില്ലെന്നും രാഹുൽഗാന്ധി പരിഹസിച്ചു. രാജ്യം നേരിടുന്ന പ്രധാനപ്രശ്നമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾമൊന്നും തന്നെ ബജറ്റിലില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.