ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 10ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം, രണ്ടാം സ്ഥാനം നോട്ടയ്ക്ക്! പിന്നില്‍ പ്രതികാരം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 ജൂണ്‍ 2024 (18:58 IST)
lalwani
ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനിക്ക് ലഭിച്ചത് 10ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ്. 1226751 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വന്നത് നോട്ടയാണ്. ഇന്‍ഡോറിലെ സിറ്റിങ് എംപിയാണ് ലാല്‍വാനി. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സഞ്ചയ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 51659 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യയുടെ ഇലക്ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് ഭൂരിപക്ഷമാണ് ഇതെന്നാണ് ബിജെപി പറയുന്നത്. 
 
നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിരുന്നു. അതിനാല്‍ ജനം നോട്ടയില്‍ വോട്ട് ചെയ്ത് പ്രതികാരം തീര്‍ക്കുകയായിരുന്നു. ഇവിടെ നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍ 218674 വോട്ടുകളാണ്. നോട്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ടാണിത്. ഇതോടെ രണ്ടു റെക്കോഡുകളാണ് ഇത്തവണ ഇന്‍ഡോറില്‍ പിറന്നത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article