കേജ്രിവാളിന്റെ ജയില്‍വാസവും പ്രസംഗങ്ങളും ഡല്‍ഹിയുടെ മനസിളക്കിയില്ല, ഏഴ് സീറ്റിലും ബിജെപി മുന്നില്‍

അഭിറാം മനോഹർ

ചൊവ്വ, 4 ജൂണ്‍ 2024 (15:32 IST)
കേന്ദ്രസര്‍ക്കാറുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ജയില്‍വാസം വരിച്ചതും തലസ്ഥാനത്ത് പുതിയ പോര്‍മുഖം തുറന്നതും ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചില്ല. ലോകസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിച്ച 22 സീറ്റുകളില്‍ 19 ഇടത്തും ആം ആദ്മി പാര്‍ട്ടി പിന്നിലായി. വൊട്ടെണ്ണല്‍ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ പഞ്ചാബിലെ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് ആപ്പ് മുന്നിലുള്ളത്. കേജ്രിവാളിന്റെ പ്രവര്‍ത്തന ഇടമായ ഡല്‍ഹിയില്‍ മത്സരിച്ച 7 സീറ്റുകളിലും ബിജെപിക്ക് പിന്നിലാണ് ആം ആദ്മി പാര്‍ട്ടി.
 
 അരവിന്ദ് കേജ്രിവാളിന്റെ ജയില്‍വാസവും അതിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം നടത്തിയ പ്രചാരണങ്ങള്‍ക്കും ഡല്‍ഹിയില്‍ യാതൊരു ഇമ്പാക്ടും സൃഷ്ടിക്കാനായില്ലെന്നാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്. ഡല്‍ഹി,ഗുജറാത്ത്,ഗോവ,ഹരിയാന,ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപി മത്സരിച്ചിരുന്നത്. മദ്യനയ അഴിമതിയും സ്വാതി മലിവാള്‍ എം പിയെ ആക്രമിച്ച കേസുമാണ് ഡല്‍ഹിയില്‍ ആം ആദ്മിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍