Rishab Pant: എനിക്ക് വിലക്കുണ്ടായിരുന്നു, അല്ലെങ്കിൽ കാണാമായിരുന്നു, ഡി സി പ്ലേ ഓഫ് കളിച്ചേനെയെന്ന് റിഷഭ് പന്ത്
ലഖ്‌നൗവിനെതിരെ വിജയിച്ചെങ്കിലും നിലവില്‍ 14 പോയന്റുള്ള ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലാണ്. ശേഷിച്ച മത്സരങ്ങളില്‍ എതിര്‍ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍. മൂന്നാം തവണയും കുറഞ്ഞ ഓവര്‍ റേറ്റ് ആവര്‍ത്തിച്ചതോടെയായിരുന്നു ആര്‍സിബിക്കെതിരായ മത്സരം റിഷഭിന് നഷ്ടമായത്. പന്തിന്റെ അഭാവത്തില്‍ അക്‌സര്‍ പട്ടേലായിരുന്നു ഡല്‍ഹിയെ നയിച്ചത്. എന്നാല്‍ മത്സരത്തില്‍ 47 റണ്‍സിന് ഡല്‍ഹി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. താന്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നെങ്കില്‍ മത്സരഫലം വ്യത്യസ്തമായേനെയെന്നാണ് പന്ത് ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം ഐപിഎല്ലില്‍ പുറത്താകലിന്റെ വക്കത്തായിട്ടും പന്തിന്റെ അഹങ്കാരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബാക്കിയുള്ള 13 മത്സരങ്ങളിലും ഡല്‍ഹിയ്ക്കായി കളിച്ചിട്ടും ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാനാകാത്ത പന്ത് വീരവാദങ്ങള്‍ പറയുന്നത് നിര്‍ത്തണമെന്നും ബാറ്റിംഗില്‍ ശരാശരി പ്രകടനങ്ങള്‍ മാത്രമാണ് പന്തില്‍ നിന്നും വന്നതെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.