Kolkata Knight Riders: ഇത്തവണ ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍. കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്നിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് ആരാധകരുടെ പ്രവചനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് കൂടി സ്വന്തമാക്കി കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്ന് ഉറപ്പിക്കുകയായിരുന്നു.
കൊല്‍ക്കത്ത ക്വാളിഫയര്‍ കളിച്ച വര്‍ഷങ്ങളിലെല്ലാം കിരീടം ചൂടിയ ചരിത്രമുണ്ട്. 2012 ലും 2014 ലുമാണ് ഇതിനു മുന്‍പ് കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്ന് കളിച്ചിട്ടുള്ളത്. രണ്ട് വര്‍ഷവും അവര്‍ ചാംപ്യന്‍മാരായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്വാളിഫയര്‍ ഒന്ന് കളിക്കുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്തയുടെ മനസ്സില്‍ ഉണ്ടാകില്ല.