Rajasthan Royals: ഡി സി ജയിച്ചു, ഗുണം കിട്ടിയത് രാജസ്ഥാന്, നന്ദിയുണ്ട് പന്തണ്ണാ..

അഭിറാം മനോഹർ

ബുധന്‍, 15 മെയ് 2024 (12:27 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുന്‍പ് തന്നെ പ്ലേ ഓഫിലേക്ക് ടിക്കെറ്റെടുത്തിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഏറ്റവും മികച്ച രീതിയില്‍ തുടങ്ങിയ ടീമാണെങ്കിലും അവസാനം കളിച്ച 3 മത്സരങ്ങളിലും പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലേക്കായിരുന്നു. ലഖ്‌നൗ ഡല്‍ഹിക്കെതിരെ വിജയിക്കുകയും ശേഷിക്കുന്ന 2 മത്സരങ്ങളിലും രാജസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ പോലും അസ്തമിക്കുന്ന സാഹചര്യമാണ് ഡല്‍ഹി- ലഖ്‌നൗ മത്സരത്തിന് മുന്‍പ് രാജസ്ഥാനുണ്ടായിരുന്നത്.
 
പ്ലേ ഓഫില്‍ ലഖ്‌നൗ ഇന്നലെ വിജയിക്കുകയായിരുന്നുവെങ്കില്‍ 13 മത്സരങ്ങളില്‍ നിന്നും 14 പോയന്റുകള്‍ ലഖ്‌നൗവിന് ലഭിക്കുമായിരുന്നു. ഒരു മത്സരം കൂടെ ശേഷിക്കുന്നതിനാല്‍ 16 പോയന്റുകള്‍ നേടാനുള്ള അവസരവും ലഖ്‌നൗവിന് ലഭിക്കുമായിരുന്നു. നിലവില്‍ 14 പോയന്റുള്ള ചെന്നൈ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കും 16 പോയന്റ് സ്വന്തമാക്കാന്‍ അവസരമുണ്ട്. അതിനാല്‍ തന്നെ ലഖ്‌നൗ വിജയിക്കുകയും അടുത്ത 2 മത്സരങ്ങളില്‍ രാജസ്ഥാന്‍ തോറ്റാല്‍ അത് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുമായിരുന്നു.
 
 എന്നാല്‍ ലഖ്‌നൗവിനെതിരെ ഡല്‍ഹി വിജയം സ്വന്തമാക്കിയതോടെ 13 കളികളില്‍ 12 പോയന്റുകളുള്ള ലഖ്‌നൗ ഏഴാം സ്ഥാനത്തേക്ക് വീണു. അവസാന മത്സരത്തില്‍ ലഖ്‌നൗ വിജയിച്ചാലും 14 പോയന്റുകള്‍ മാത്രമെ ഇനി സ്വന്തമാക്കാനാകു.ഇതോടെ രാജസ്ഥാന് പുറമെ ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ ടീമുകള്‍ക്കാണ് ഇതോടെ പ്ലേ ഓഫ് സാധ്യതകളുള്ളത്. ഇതില്‍ ചെന്നൈയും ബാംഗ്ലൂരും തമ്മിലാണ് ശേഷിക്കുന്ന മത്സരം എന്നതിനാല്‍ ഇതില്‍ ഒരു ടീം മാത്രമാകും പ്ലേ ഓഫില്‍ യോഗ്യത നേടുക. ചെന്നൈയെ മികച്ച റണ്‍റേറ്റില്‍ തോല്‍പ്പിച്ചെങ്കില്‍ മാത്രമെ ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യതയുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍