ഐപിഎൽ നോക്കണ്ട, രോഹിത്തിൻ്റെ ഫോമിൽ ആശങ്കയില്ലെന്ന് ഗാംഗുലി

അഭിറാം മനോഹർ

ചൊവ്വ, 14 മെയ് 2024 (20:03 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രോഹിത് ശര്‍മയുടെ മോശം ഫോമിനെ പറ്റി ആശങ്കയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ സൗരവ് ഗാംഗുലി. ഡല്‍ഹി- ലഖ്‌നൗ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് രോഹിത് ശര്‍മ വലിയ ടൂര്‍ണമെന്റുകളില്‍ വേറെ തന്നെ കളിക്കാരനാണെന്ന് അഭിപ്രായപ്പെട്ടത്. രോഹിത് വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താറുണ്ടെന്നും അതിനാല്‍ തന്നെ താരത്തിന്റെ മോശം ഫോമില്‍ ആശങ്ക വേണ്ടെന്നും ഗാംഗുലി പറയുന്നു.
 
ഇന്ത്യ വളരെ മികച്ച ടീമാണ്. ലോകകപ്പില്‍ രോഹിത് മികച്ച രീതിയില്‍ തന്നെ കളിക്കും. വലിയ മത്സരങ്ങളില്‍ അവന്‍ എന്നും നന്നായി കളിക്കാറുണ്ട്. ഗാംഗുലി പറഞ്ഞു. ജൂണ്‍ ഒന്നിന് വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി ആരംഭിക്കുന്ന ലോകകപ്പില്‍ രോഹിത്താണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍. ഈ ഐപിഎല്ലില്‍ ഒരു സെഞ്ചുറിപ്രകടനം നടത്തിയെങ്കിലും പിന്നീട് മികച്ചതെന്ന് പറയാവുന്ന ഒരു പ്രകടനവും രോഹിത് നടത്തിയിരുന്നില്ല. താരത്തിന്റെ മോശം ഫോമില്‍ ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍