തൃശൂരില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. വിജയത്തില്‍ നന്ദി ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനൊടുമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതൊരു അതിശയമാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് കഴിഞ്ഞ ഏപ്രില്‍ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. തനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം തരുന്നതെന്നും തൃശൂരിലെ യഥാര്‍ഥ പ്രജാദൈവങ്ങളെ വണങ്ങുകയാണെന്നും അവര്‍ കാരണമാണ് ഈ വിജയം സാധ്യമായതെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് പുറമെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി എസ് സുനില്‍കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരനുമാണ് തൃശൂരില്‍ നിന്നും മത്സരിച്ചത്. ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നിന്നും പ്രതീക്ഷിച്ചതെങ്കിലും 74,000ത്തിനടുത്ത് വോട്ടുകള്‍ക്കാണ് സുരേഷ് ഗോപിയുടെ വിജയം.