അനധികൃത പാർക്കിങ്ങ് കണ്ടെത്തിയാൽ ഫോട്ടോ എടുത്ത് അയക്കാം, പാരിതോഷികമായി 500 രൂപ

Webdunia
വ്യാഴം, 16 ജൂണ്‍ 2022 (20:54 IST)
ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിൻ്റെ ഫോട്ടോ എടുത്ത് അധികൃതർക്ക് നൽകിയാൽ 500 രൂപ പാരിതോഷികമായി നൽകുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അതേസമയം ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സാഹചര്യത്തെ കുറിച്ചോർത്ത് പശ്ചാത്താപമുണ്ടെന്നും മന്ത്രി പറഞ്ഞു.
 
എൻ്റെ കുക്കിന് ഇപ്പോൾ 2 സെക്കൻ്റ് ഹാൻഡ് വാഹനങ്ങളുണ്ട്. നാലുപേരുള്ള കുടുംബത്തിന് ഇപ്പോൾ 6 വാഹനങ്ങളുണ്ട്. പാർക്ക് ചെയ്യാൻ റോഡ് ഉള്ളതിനാൽ ഡൽഹി നിവാസികൾ ഭാഗ്യം ചെയ്തവരാണ്. ആരും പാർക്കിങ്ങ് ഏരിയകൾ ഉണ്ടാക്കുന്നില്ല. കൂടുതൽ പേരൂം റോഡുകളിലാണ് വണ്ടി പാർക്ക് ചെയ്യുന്നതെന്നും മന്ത്രി പരിഹസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article