പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: വോട്ടെടുപ്പ് 25 മണ്ഡലങ്ങളില്‍; നന്ദിഗ്രാമും ഇന്ന് വിധിയെഴുതും

Webdunia
വ്യാഴം, 5 മെയ് 2016 (09:17 IST)
പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 25 മണ്ഡലങ്ങളിലായി 170 സ്ഥാനാര്‍ത്ഥികളാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്നത്. അന്തിമഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നവരില്‍ 18 സ്ത്രീകളുമുണ്ട്.
 
വോട്ടെടുപ്പിനായി 6774 പോളിങ് ബൂത്തുകൾ ആണ് ഒരുക്കിയിരിക്കുന്നത്.  കിഴക്കന്‍ മിഡ്നാപുര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ അടക്കം 58 ലക്ഷം വോട്ടര്‍മാര്‍ ആണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം മെയ് 19ന് ആയിരിക്കും വോട്ടെണ്ണല്‍.
 
കനത്ത സുരക്ഷാ സന്നാഹമാണ് അന്തിമഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 50,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. കൂച്ച്ബിഹാറില്‍ 123 കമ്പനി കേന്ദ്ര സേനയെയും ഈസ്റ്റ് മിഡ്നാപ്പൂരില്‍ 238 കമ്പനിയും കേന്ദ്രസേനയെ വിന്യസിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
 
ഈസ്റ്റ് മിഡ്‌നാപുരിലെ നന്ദിഗ്രാം ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നതില്‍ ശ്രദ്ധേയമായ മണ്ഡലം.
Next Article