'ഒരാളും നിസ്വാര്‍ത്ഥ സേവനത്തില്‍ സൈനികരോളം വരില്ല'; വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവുമായി വിരാട് കോലി

ശ്രീനു എസ്
ബുധന്‍, 17 ജൂണ്‍ 2020 (15:51 IST)
ഒരാളും നിസ്വാര്‍ത്ഥ സേവനത്തില്‍ സൈനികരോളം വരില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരമായി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് വിരാട് കോലി ഇക്കാര്യം പറഞ്ഞത്. കഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് തന്റെ പ്രാര്‍ത്ഥന ആശ്വാസമാകുമെന്ന് വിശ്വസിക്കുന്നതായും കോലി പറഞ്ഞു.
 
അതേസമയം സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം നാലു ഇന്ത്യന്‍ സൈനികര്‍ അതിഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article