സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല:പ്രകോപിപ്പിക്കപ്പെട്ടാൽ തക്ക മറുപടി നൽകാൻ ഇന്ത്യയ്‌ക്കറിയാം -മോദി

ബുധന്‍, 17 ജൂണ്‍ 2020 (15:47 IST)
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകനത്തിന്റെ വെർച്വൽ മീറ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
 
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ പ്രകോപിപ്പിക്കപ്പെട്ടാൽ ഉചിതമായ മറുപടി നൽകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഭിന്നതകൾ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇന്നുവരെ ശ്രമിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.
 
വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് നിമിഷം മൗനം ആചരിച്ചാണ് വെർച്വൽ യോഗം ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍