ലഡാക്ക് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു. ഗാൽവൻ താഴ്‌വരയിലെ ചൈനീസ് പ്രകോപനത്തിൽ 3 സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. രാത്രിയോടണ്യാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്.