അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീനു എസ്

ബുധന്‍, 17 ജൂണ്‍ 2020 (07:43 IST)
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്‍മാരാണ് വീരമൃത്യുവരിച്ചത്. 
 
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലാണ് സംഘര്‍ഷം ഉണ്ടായത്. എന്നാല്‍ വെടിവെയ്പ് ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ സൈനികതലചര്‍ച്ചകള്‍ നടക്കുകയാണ്. ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്ന് ഇന്ത്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍