അതിര്‍ത്തിയിലെ സംഘര്‍ഷം: അഞ്ചു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ശ്രീനു എസ്

ചൊവ്വ, 16 ജൂണ്‍ 2020 (17:11 IST)
അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അഞ്ചു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പ്രതിനധിയാണ് ഇക്കാര്യം അറിയിച്ചത്.
 
45 വര്‍ഷത്തിനു ശേഷമാണ് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഇത്തരമൊരു സംഘര്‍ഷം ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് പ്രതിരോധമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചു. ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. കേണല്‍ റാങ്കിലുള്ള ഒരു ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍