ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതായി സൂചന. 20 ഇന്ത്യന്‍ സൈനികര്‍ വീരചരമം പ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
അതേസമയം, 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്‌തിട്ടുണ്ടെന്നും എ എന്‍ ഐ സ്ഥിരീകരിച്ചു. കിഴക്കന് ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
സ്ഥിതി ഗുരുതരമായതോടെ ഇന്ത്യ കൂടുതല്‍ ജാഗ്രതയിലായി. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകാന്‍ സൈനികവിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.