പാമ്പുപിടിക്കാന്‍ ഇനി ലൈസന്‍സ് വേണം

ശ്രീനു എസ്

ബുധന്‍, 17 ജൂണ്‍ 2020 (14:18 IST)
പാമ്പുപിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. ലൈസന്‍സില്ലാതെ പാമ്പിനെ പിടിച്ചാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം തടവുശിക്ഷ ലഭിക്കത്തക്ക വിധമായിരിക്കും നിയമം കൊണ്ടുവരുന്നത്. കൂടാതെ പമ്പിനെ പിടിച്ച് ക്യാമറയ്ക്കുമുമ്പില്‍ അഭ്യാസം നടത്തുന്നതും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
 
അപേക്ഷ സ്വീകരിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയായിരിക്കും ലൈസന്‍സ് നല്‍കുന്നത്. നിലവിലെ പാമ്പുപിടുത്തക്കാര്‍ക്ക് ലൈസന്‍സ് എടുക്കാന്‍ ഒരുവര്‍ഷത്തെ സമയം നല്‍കുമെന്നും അതിനു ശേഷം മാത്രമേ നിയമ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍