തദ്ദേശ തിരഞ്ഞെടുപ്പ് ഒക്‌ടോബറിൽ: പോളിങ് സമയം നീട്ടാൻ ശുപാർശ

ബുധന്‍, 17 ജൂണ്‍ 2020 (10:55 IST)
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റ് പോളിങ് സമയം നീട്ടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ.നിലവിൽ രാവിലെ 7 മണിമുതൽ വൈകീട്ട് അഞ്ച് മണിവരെയുള്ള 10 മണിക്കൂറാണ്  സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമയം. ഇത് ഏഴ് മണി മുതൽ ആറ് വരെയായി നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ.
 
ഒക്‌ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കൊവിഡ് ഭീഷണി തുടരുകയാണെങ്കിൽ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച്  തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
 
നിലവിലെ ഷെഡ്യൂൾ പ്രകാരം ഒക്ടോബര്‍ അവസാനം രണ്ട് ഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ പദ്ധതി.ഇനി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിവരികയാണെങ്കിൽ തിരഞ്ഞെടുപ്പ് പ്രചാരണവും അത്തരത്തില്‍ നടത്തേണ്ടിവരും. രാഷ്ട്രീയ പാര്‍ട്ടികള്‍ വെര്‍ച്വല്‍ ക്യാംപെയിനുകള്‍ സംഘടിപ്പിക്കേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍