ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പുതിയ രോഗികകള്‍

ശ്രീനു എസ്

ബുധന്‍, 17 ജൂണ്‍ 2020 (10:37 IST)
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 142557 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കൂടാതെ 6592 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമാകുകയും ചെയ്തു. നിലവില്‍ 35,05,151 പേരാണ് ലോകത്തിന്റെ പലഭാഗങ്ങളിലായി  ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 54,594 പേരുടെ നില ഗുരുതരമാണെന്നാണ് കണക്കുകള്‍.
 
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24മണിക്കൂറിനിടെ 2003 പേര്‍ക്കാണ് കൊവിഡുമൂലം ജീവന്‍ നഷ്ടമായത്. 10974 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.54 ലക്ഷമായി. അതേസമയം മരണം പന്ത്രണ്ടായിരത്തിലേക്ക് കടക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍