പത്തനംതിട്ട ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

ബുധന്‍, 17 ജൂണ്‍ 2020 (08:21 IST)
പത്തനംതിട്ട ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 148 ആയി. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 43 ആണ്.
 
നിലവില്‍ ജില്ലയില്‍ 104 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 100 പേര്‍ ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും,  റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 57 പേരും ഐസൊലേഷനില്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍