അയല്‍ക്കാരന്റെ കണ്ണീര്‍ കാണാന്‍ നമുക്ക് കഴിയണം, അത് ഓരോ പൗരന്റെയും കടമയാണ് : ജസ്റ്റിസ് കെമാല്‍പാഷ

Webdunia
ശനി, 7 മെയ് 2016 (17:41 IST)
സമൂഹത്തില്‍ പരസ്പരമുള്ള കൂട്ടായ്മ നഷ്‌ടപ്പെടുന്നതാണ് പെരുമ്പാവൂരിലെ ജിഷയുടേതുപോലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍പാഷ. ഈ മനസ്ഥിതി മാറിയില്ലെങ്കില്‍ സമൂഹത്തില്‍ ഇനിയും ജിഷമാര്‍ ആവര്‍ത്തിക്കും. അതുപോലെതന്നെ അയല്‍ക്കാരന്റെ കണ്ണീര്‍ കണ്ടാല്‍ ഇടപെടേണ്ടത് ഒരു പൗരന്റെ കടമയാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. 
 
ജിഷ മരിക്കുന്നതുവരെ അവരെ സംരക്ഷിക്കാന്‍ ഇവിടെ ആരുമുണ്ടായില്ല. മരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ പരിവേഷമായി. ഒരു പുഴുവിനെപ്പോലെ ഈ സമൂഹത്തില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്ന് അംഗീകരിക്കപ്പെടാന്‍ അവസാ‍നം അവരുടെ മരണം ആവശ്യമായി വന്നു. ദുരന്തങ്ങള്‍ വരുമ്പോള്‍ അതിനെ വന്‍ ആഘോഷമാക്കുക. ഇതാണ് നമ്മുടെ സമൂഹത്തിന്റെ രീതി. ഈ സ്ഥിതിയാണ് ആദ്യം മാറേണ്ടത്.
 
ഇതുപോലെ ഇനിയും ധാരാളം ജിഷമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. അവരെയെല്ലാം നമ്മള്‍ കാണണം. അയല്‍ക്കാരന്റെ കണ്ണീര്‍ കാണാന്‍ നമ്മള്‍ക്ക് കഴിയണം. അത് ഓരോ പൗരന്റെയും കടമയാണ്. കെമാല്‍ പാഷ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article