ജമ്മുകാശ്മീർ ചൈനയുടേയോ പാകിസ്താനേയോ അല്ല ഇന്ത്യയുടേത് തന്നെ, തെറ്റായി പ്രദർശിപ്പിച്ചാൽ പിഴ 100 കോടി

Webdunia
ശനി, 7 മെയ് 2016 (17:16 IST)
ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രദർശിപ്പിച്ചാൽ 10 ലക്ഷം മുതൽ 100 കോടി വരെ പിഴയടയ്ക്കുകയും ഏഴു വർഷം തടവും ലഭിക്കുന്ന രീതിയിലുള്ള നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട കരട് ബിൽ സർക്കാർ രൂപീകരിച്ച് കഴിഞ്ഞു.
 
സോഷ്യൽ മീഡിയകളിലും മറ്റ് സെർച്ച് എഞ്ചിനുകളിലും ഇന്ത്യയുടെ 'തല' യായ ജമ്മുകാശ്മീരും അരുണാചൽ പ്രദേശും ചൈനയുടേയും പാകിസ്താന്റേയും ഭാഗമാണെന്ന രീതിയിൽ ഭൂപടത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടിക്ക് തയ്യാറെടുക്കുന്നത്.
 
അന്താരാഷ്ട്ര അതിരുകള്‍ തെറ്റിച്ച് വരയ്ക്കുക, വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഏത് മാധ്യമത്തില്‍ വരച്ചാലും പ്രചരിപ്പിച്ചാലും ശിക്ഷയ്ക്ക് കാരണമാകുമെന്ന് കരട് ബില്ലില്‍ പറഞ്ഞിട്ടുണ്ട്. ‘ദ ജിയോ സ്‌പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ 2016′ പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെഇന്ത്യയുടെ ഉപഗ്രഹചിത്രം എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാകും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article