ലോങ് മാര്‍ച്ചിലൂടെ മഹാരാഷ്ട്ര ഭരണകൂടത്തെ വിറപ്പിച്ച ഇന്ത്യയിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അങ്കലാപ്പിലാക്കിയ അഖിലേന്ത്യ കിസാന്‍ സഭ തുടര്‍ സമരം ആരംഭിക്കുന്നു. ഇത്തവണ 10 കോടി കര്‍ഷകരുടെ കൂട്ടുപിടിച്ചാണ് കിസാന്‍ സഭ കളത്തിലിറങ്ങുന്നത്.
കാര്‍ഷിക കടം എഴുതിത്തള്ളുക, ഉല്‍പാദന ചെലവിന്റെ ഒന്നര മടങ്ങ് ഏറ്റവും ചുരുങ്ങിയ താങ്ങുവില ആയി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സഭ 10 കോടി കര്‍ഷകരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കര്‍ഷകരുടെ ഒപ്പുകള്‍ ശേഖരിച്ച ശേഷം ആഗസ്റ്റ് ഒമ്പതിന് ജില്ല കലക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക, ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വന്‍ റാലി സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടത്തും.