കെജ്‌രിവാളും മനീഷ് സിസോദിയയും മോഡിക്കൊപ്പം യോഗ ചെയ്യും

Webdunia
ശനി, 20 ജൂണ്‍ 2015 (14:45 IST)
രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നാളെ രാജ്പഥില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും യോഗയ്ക്ക് എത്തുന്നത്.

യോഗയില്‍ പങ്കെടുക്കാന്‍ മോഡി എല്ലാ കക്ഷി നേതാക്കള്‍ക്കും ക്ഷണക്കത്തയച്ചിരുന്നു. കോണ്‍ഗ്രസ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മോഡി കത്തയച്ചിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ലമെന്ററംഗങ്ങള്‍ക്കും സര്‍ക്കാര്‍ കത്തയച്ചിരുന്നു. കേന്ദ്രമന്ത്രിമാരെല്ലാം തന്നെ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.