കത്തുവ: കരുതിക്കൂട്ടിയുള്ള കൊലപാതകമോ?

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (11:24 IST)
കത്തുവയില്‍ എട്ടുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ക്രത്യമായ അജന്‍ഡയുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. നിസാരമായ സംഭവമായി ആ കൊലപാതകത്തെ കാണരുതെന്ന് പ്രകാശ് രാജ് പറഞു.
 
ഈ സംഭവം ബോധമില്ലാത്ത വ്യക്തികളുടെ ഭ്രാന്തമായ ആക്രമണമാണോ എന്നു നമ്മുക്ക് അറിയില്ല. അതു പോലെ കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്നും വ്യക്തമല്ല. പക്ഷേ, അതെന്ത് തന്നെ ആയാലും ഇതിനു പിന്നിൽ പ്രത്യേകമായ അജൻഡയുണ്ടെന്നും അത് നമ്മൾ തിരിച്ചറിയണമെന്നും പ്രകാശ് രാജ് പറഞു.
 
നമ്മുക്ക് സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള അവകാശം നിഷേധിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശബ്ദം ഉയരുന്നത് ആത്മരോഷം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article