കര്‍ണാടകയില്‍ 55ശതമാനം ഹെല്‍ത്ത് കെയര്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (08:12 IST)
കര്‍ണാടകയില്‍ 55ശതമാനം ഹെല്‍ത്ത് കെയര്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിനേഷന്റെ അഞ്ചാമത്തെ ദിവസത്തിനു ശേഷം സ്റ്റേറ്റ് ഹെല്‍ത്ത് ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. 62772 ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണ് വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 34583 പേര്‍ വാക്‌സിന്‍ ഇതിനോടകം സ്വീകരിച്ചുവെന്നാണ് അറിയുന്നത്. 
 
അതേസമയം കര്‍ണാടകയിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ കര്‍ണാടക അസോസിയേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് കൊവാക്‌സിന്റെ ഗുണനിവാരത്തെ കുറിച്ച് നേരത്തേ ആശങ്ക അറിയിച്ചിട്ടുണ്ട്. ഏതുവാക്‌സിനാണ് സ്വീകരിക്കേണ്ടതെന്ന സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്നും അവര്‍ അവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article