സിഎജിയ്ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിയ്ക്കും; 14ആം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

Webdunia
വെള്ളി, 22 ജനുവരി 2021 (07:56 IST)
തിരുവനന്തപുരം: 14ആം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിയ്ക്കും. സൗഹൃദം പങ്കുവച്ച് ഭരണ പ്രതിപക്ഷ അംഗങ്ങൾ പിരിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് സംസ്ഥാനം നീങ്ങും. കിഫ്‌ബിയ്ക്കെതിരായ റിപ്പോർട്ടിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പ്രമേയം അവതരിപ്പിയ്ക്കും. സിഎജി സർക്കാരിനുമേൽ കടന്നുകയറുന്നു എന്ന വിമർശം ചട്ടം 118 പ്രകാരമായിരിയ്ക്കും പ്രമേയമായി അവതരിപ്പിയ്ക്കുക. ധന വിനിയോഗ ബില്ലും, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബില്ലും ഇന്ന് സഭയിൽ പാസാക്കും. കൊവിഡ് സാഹചര്യങ്ങൾ ഒരു വർഷം സഭ തടസപ്പെടുത്തി എങ്കിലും 22 സെഷനുകൾ ഇക്കാലയളവിൽ ഉണ്ടായി.  

അനുബന്ധ വാര്‍ത്തകള്‍

Next Article