ഏഴാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസുകൾക്ക് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (19:06 IST)
ഏഴാം ക്ലാസുവരെയുള്ള വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകൾ വിലക്കി കർണാടക സർക്കാർ. ഗ്രാമീണമേഖലയിൽ ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ സുപ്രധാന തീരുമാനം കൈകൊണ്ടത്. ഇന്നലെ അഞ്ച് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
 
ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് ഈടക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ട്.ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാൻസിന്റെ നിർദേശപ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആദ്യം തന്നെ നടപ്പിലാക്കിയിരുന്നില്ല. ഇതിന് പിന്നാലെ ഗ്രാമീണമേഖലയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ദു‌ഷ്‌ക്കരമാകുമെന്ന് മനസ്സിലാക്കിയാണ് ഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article