മഴ ശക്തം; മലങ്കര ഡാമിന്റെ അഞ്ചുഷട്ടറുകള്‍ തുറന്നു

ശ്രീനു എസ്
വ്യാഴം, 11 ജൂണ്‍ 2020 (18:53 IST)
മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. മഴ കൂടുതല്‍ ശക്തമായാല്‍ ഡാം പെട്ടെന്നു തുറക്കാതിരിക്കാന്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് നടപടി. ഡാമിലെ ജലനിരപ്പ് 36.9 മീറ്റര്‍ ആയി കുറയ്ക്കും. ഇതോടൊപ്പം മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 
ഇന്നുരാവിലെ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. അതേസമയം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article