ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജിന്റെയും ഗുരുതരമായ അനാസ്ഥയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേര്‍ ആത്മഹത്യചെയ്തതെന്ന് പാലോട് രവി

ശ്രീനു എസ്

വ്യാഴം, 11 ജൂണ്‍ 2020 (15:32 IST)
ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജിന്റെയും ഗുരുതരമായ അനാസ്ഥയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേര്‍ ആത്മഹത്യചെയ്തതെന്ന്  കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡെപ്യൂട്ടിസ്പീക്കറുമായ പാലോട് രവി പറഞ്ഞു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലെ  പ്രഖ്യാപനങ്ങള്‍  ഭരണ നിര്‍വഹണത്തിലില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
 
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ചു പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ഗവണ്മെന്റ് പരാജയപ്പെട്ടു. പകരം മൂന്ന് മാസമായി നിരന്തരം ജോലിചെയ്യുന്ന  ആരോഗ്യ പ്രവര്‍ത്തകരില്‍ മാത്രം കൊറോണ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കുന്ന ദയനീയ ചിത്രമാണിന്നുള്ളത്. മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ കാണിച്ച ആവേശവും ജാഗ്രതയും കൊറോണ രോഗികളെ ചികില്‍സിക്കുന്ന ആശുപത്രിയില്‍ കാണിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും രവി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍