തന്നെക്കാളും അമ്മൂമ്മയെ സ്നേഹിച്ചതിന് ആറുവയസുകാരനായ മകനെ മാതാവ് കുത്തിക്കൊന്നു. ചണ്ഡിഗഡിലെ ജലന്ധര്‍ സോാഹാല്‍ ജാഗിര്‍ പ്രദേശത്താണ് സംഭവം. അരശ്പ്രീത് എന്ന ആറുവയസുകാരനാണ് അമ്മയുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് മാതാവായ കുല്‍വിന്ധര്‍ കൗര്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മരിച്ചില്ല. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.