തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനൽ വഴി സംസ്ഥാനത്ത് ആരംഭിച്ച ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അപമാനിച്ചത് പ്ലസ് ടു വിദ്യാർത്ഥികൾ.അശ്ലീല സന്ദേശങ്ങൾ അയച്ചതിന് നാല് പേർ അറസ്റ്റിലായി.ഇവരുടെ മൊബൈൽ ഫോണുകൾ സൈബർ പോലീസ് പിടിച്ചെടുത്തു.പുതുതായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും.ഗ്രൂപ്പ് അഡ്‌മിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.
ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടികാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.അധ്യാപികമാരെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് യുജന കമ്മീഷനും നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്