സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു, ഓരോ വിഷയത്തിനും അരമണിക്കൂര്‍ ക്ലാസ്

തിങ്കള്‍, 1 ജൂണ്‍ 2020 (11:58 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കാൾക്കായി കൈറ്റ് വിക്‌റ്റേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായത്. ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യഭ്യാസ മന്ത്രി കെടി ജലീൽ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്തു   
 
ഓൺലൈൻ ക്ലാസുകൾ പ്രായോഗികമാണോയെന്ന് അധ്യാപകർ നിരീക്ഷിയ്ക്കണമെന്നും, വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം എന്നും ആമുഖ സദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ആദ്യ ക്ലാസ് ആരംഭിച്ചത്.

ഇന്നത്തെ ടൈം ടേബിൾ ഇങ്ങനെ   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍